February 5, 2026

നിർമ്മിക്കുക,കുത്തിപ്പൊളിക്കുക, :അഴിമതിയും ഉദാസീനതയും, അജ്ഞതയും:നിർമ്മാണം നടക്കുന്ന ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ വീണ്ടും കുത്തിപ്പൊളിക്കുന്നു

  • December 2, 2024
  • 1 min read
നിർമ്മിക്കുക,കുത്തിപ്പൊളിക്കുക, :അഴിമതിയും ഉദാസീനതയും, അജ്ഞതയും:നിർമ്മാണം നടക്കുന്ന ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ വീണ്ടും കുത്തിപ്പൊളിക്കുന്നു

നവീകരിച്ചു നിർമ്മാണം നടക്കുന്ന ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻകുത്തിപ്പൊളിക്കുകയാണ്. നിർമ്മാണത്തിലെ അപാകത ആയിരിക്കാം ഈ കുത്തിപ്പൊളിക്കലുകളുടെ കാരണം.
ഇപ്പോൾ കുത്തിപ്പൊട്ടിക്കുന്നത് പ്രധാന കവാടത്തിനും റെയിൽവേ ടെർമിനലിനും ഇടയിലെ വഴിയാണ്.. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം..! അഴിമതിയും ഉദാസീനതയും, അജ്ഞതയും ഉള്ള ഉദ്യോഗസ്ഥരാണ് ഇതിന് കാരണക്കാർ. പണി നടക്കുമ്പോൾ ഇവരുടെ മേൽനോട്ട ഉത്തരവാദിത്തം എവിടെപ്പോയി..?
ഇതിന് മുൻപാണ് ഒരു ലോഡിലധികം മാർബിൾ ടൈലുകൾ കുത്തിപ്പെട്ടിച്ച് വേസ്റ്റ് ആക്കി കൂട്ടിയിട്ടിരിക്കുന്നത്..
അഴിമതിയും, കെടുകാര്യസ്ഥതയും നഷ്ടപ്പെടുത്തുന്നത് സാധാരണക്കാരൻ്റെ അദ്ധ്വാനഫലത്തിൽ നിന്ന് അടയ്ക്കുന്ന നികുതി പണമാണ്.
ഇത്തരം കെടുകാര്യസ്ഥതയ്ക്ക് ആര് നടപടി സ്വീകരിക്കും..?MP യോ..? റെയിൽവേ മന്ത്രാലയ മോ…? റെയിൽവേ മന്ത്രിയോ,..? വിജിലൻസോ…?അതോ കോടതികളോ..?
മനുഷ്യാവകാശങ്ങളുടെ വിവിധ തലങ്ങളിലുള്ള ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്.
മാറ്റം വേണം. തിരിച്ചറിവും.. എങ്കിലേ പ്രതികരിക്കാനും..അഴിമതിക്കാരെയും, ഉത്തരവാദിത്തരാഹിത്യം കാണിക്കുന്നവരെയും നേർവഴിയിൽ കൊണ്ടുവരാൻ സാധിക്കൂ…

റിപ്പോർട്ട്‌ ആർ ജയേഷ്

RailwayMinister

Leave a Reply

Your email address will not be published. Required fields are marked *