ആന എഴുന്നള്ളിപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി:ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം

മാർഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി
ആന എഴുന്നള്ളിപ്പിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി.ജനങ്ങളുടെ സുരക്ഷയും,ആനകളുടെ പരിപാലനവുമാണ് ഏറ്റവും പ്രധാനം. ആനകള്‍ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണ്, ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല.അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കർശനമായിത്തന്നെ പാലിക്കേണ്ടതാണ്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്.ഹൈക്കോടതിയുടെ മാർഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.