November 22, 2024

പുതിയ ഫീച്ചറുമായി വാട്സ്ആപ് : ഇനിമുതൽ വോയിസ് മെസ്സേജുകൾ വായിക്കാം

  • November 22, 2024
  • 1 min read
പുതിയ ഫീച്ചറുമായി വാട്സ്ആപ് : ഇനിമുതൽ വോയിസ് മെസ്സേജുകൾ വായിക്കാം

ഇത്തരത്തില്‍ ശബ്ദ രൂപത്തില്‍ നിന്ന് അക്ഷരങ്ങളുടെ ഫോര്‍മാറ്റിലേക്ക് വോയിസ് മെസേജ് മാറുന്നത് പൂര്‍ണമായും സുരക്ഷിതമായിരിക്കും

(New feature of WhatsApp) 
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ വരുന്ന വോയിസ് മെസേജുകള്‍ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന ഫീച്ചര്‍ (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്) ഉടന്‍ വരും. വോയിസ് മെസേജുകളെ ടെക്സ്റ്റ് ആക്കി മാറ്റുന്ന ഫീച്ചറിന്‍റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ശബ്ദ രൂപത്തില്‍ നിന്ന് അക്ഷരങ്ങളുടെ ഫോര്‍മാറ്റിലേക്ക് വോയിസ് മെസേജ് മാറുന്നത് പൂര്‍ണമായും സുരക്ഷിതമായിരിക്കും എന്നാണ് വാട്‌സ്ആപ്പിന്‍റെ അവകാശവാദം. ഡിവൈസിനുള്ളില്‍ വച്ചുതന്നെയായിരിക്കും വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് സംഭവിക്കുകയെന്നും ഉള്ളടക്കം വാട്‌സ്ആപ്പ് അധികൃതര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയില്ലെന്നും മെറ്റ വാദിക്കുന്നു. ഓഡിയോ മെസേജ്, അതിന്‍റെ ട്രാന്‍സ്‌ക്രിപ്റ്റ് എന്നിവയിലേക്ക് കമ്പനിക്ക് ആക്സ്സസ് ഇല്ലായെന്നാണ് മെറ്റ പറയുന്നത്. ആപ്പിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ആവശ്യാനുസരണം വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഇനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സാധിക്കും. വരും ആഴ്‌ചകളില്‍ വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എല്ലാ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ആഗോളമായി ലഭ്യമാകും. ടൈപ്പ് ചെയ്തതും എന്നാല്‍ അയക്കാന്‍ വിട്ടുപോയതോ സെന്‍റ് ആവാത്തതോ ആയ മെസേജുകള്‍ ലിസ്റ്റ് ചെയ്യുന്ന 'ഡ്രാഫ്‌റ്റ്' ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടന്‍ വരുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പുറമെ വാട്‌സ്ആപ്പ് വഴിയുള്ള ചിത്രങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്ന ഫീച്ചറും വാട്‌സ്ആപ്പില്‍ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *