March 23, 2026

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും.

  • November 14, 2024
  • 0 min read
നവീന്‍ ബാബുവിന്റെ മരണത്തില്‍  അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും.

നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. മലയാലപ്പുഴയിലെ വീട്ടിലെത്തിയാകും മൊഴി എടുക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍ കുടുംബം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മൊഴി എടുക്കാന്‍ എത്തുന്നത്.അതേസമയം, നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ടി വി പ്രശാന്തന്‍ മൊഴി നല്‍കി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇന്ന് മൊഴിയെടുപ്പിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *