പി പി ദിവ്യക്ക് ഉപാധികളോടെ ജാമ്യം
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
തലശ്ശേരി: കണ്ണൂര്‍ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ.
ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുദിച്ചിരിക്കുന്നത്.
ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ഇതോടെ റിമാൻഡിലായ ദിവ്യ 11 ദിവസങ്ങൾക്കുശേഷം പുറത്തിറങ്ങും. നിലവിൽ, കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ഒക്ടോബർ 29 മുതൽ ദിവ്യ കഴിയുന്നത്.