November 22, 2024

അറ്റകുറ്റപ്പണി പൂർത്തിയാക്കി:കുണ്ടന്നൂർ– തേവര പാലം തുറന്നു.

  • November 4, 2024
  • 1 min read
അറ്റകുറ്റപ്പണി പൂർത്തിയാക്കി:കുണ്ടന്നൂർ– തേവര പാലം തുറന്നു.

തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്.

റിപ്പോർട്ട്‌ ജലജ ജയേഷ്

കൊച്ചി: അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒരു മാസത്തിന് ശേഷം കുണ്ടന്നൂർ– തേവര പാലം തുറന്നു. 1.75 കിലോ മീറ്റർ പാലത്തിലെ ടാറി​ങിനായി കഴിഞ്ഞ 15-ാം തിയതി മുതൽ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.

കുണ്ടന്നൂർ– തേവര പാലം ഒരുമാസം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു പദ്ധതി. എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് 15 നാൾകൊണ്ട് പണി തീർക്കുകയായിരുന്നു. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എൻ എച്ച് എ ഐ വിഭാഗത്തിന്റെ ചുമതലയിലാണ് പാലം.

Leave a Reply

Your email address will not be published. Required fields are marked *