പി പി ദിവ്യ കസ്റ്റഡിയിൽ
പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണൂർ കണ്ണപുരത്തെത്തി ദിവ്യ കീഴടങ്ങുകയായിരുന്നു
റിപ്പോർട്ട് അശ്വതി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ കീഴടങ്ങി. പോലീസ് ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.
പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണൂർ കണ്ണപുരത്തെത്തി ദിവ്യ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിന് പിന്നാലെ തന്നെ ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിരുന്നു.
ഇന്ന് രാവിലെ 11ന് കോടതി നടപടിക്രമങ്ങൾ ആരംഭിച്ചയുടൻ ആദ്യ കേസായിട്ടാണ് മുൻകൂർജാമ്യ ഹർജി പരിഗണിച്ചത്. ഉടൻതന്നെ മുൻകൂർ ജാമ്യഹർജി തള്ളിയതായി വിധി പറയുകയായിരുന്നു. ജസ്റ്റീസ് കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.