February 6, 2026

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  • October 28, 2024
  • 0 min read
ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മഴ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും ഒരു ജില്ലയിലും നിലവിൽ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും തന്നെ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല

റിപ്പോർട്ട്‌ അശ്വതി

കേരളത്തിൽ ഒക്ടോബർ 31 വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നത്. എന്നാൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും ഒരു ജില്ലയിലും നിലവിൽ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും തന്നെ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. ഇന്നലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായി എന്ന് സൂചിപ്പിക്കുന്നതാണ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ. അടുത്ത നാല് ദിവസത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒരു ജില്ലയിലും നൽകിയിട്ടില്ലെങ്കിലും പൂർണമായും മഴ പിൻവാങ്ങിയിട്ടില്ല. മഴ ശക്തമാവില്ലെങ്കിലും ഇടിമിന്നൽ കൂടെയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *