പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു: ദിവ്യക്കെതിരെ കൂടുതൽ തെളിവുകൾ
ഇവരുടെ മൊബൈൽ ഫോണിലെ കോൾ ഡീറ്റൈൽസ് റെക്കോർഡാണ് (സിഡിആർ) അവർക്കെതിരേയുള്ള നിർണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്
റിപ്പോർട്ട് ജലജ ജയേഷ്
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു. ദിവ്യയുടെ മൊബൈൽ ഫോണിലെ കോൾ ഡീറ്റൈൽസ് റെക്കോർഡാണ് (സിഡിആർ) അവർക്കെതിരേയുള്ള നിർണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്.
ദിവ്യ തന്റെ ഫോണിൽ നിന്നും ജില്ലാ കളക്ടറെയും പ്രാദേശിക ചാനൽ റിപ്പോർട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചതാണ് തെളിവായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കളക്ടറുടെയും ചാനൽ റിപ്പോർട്ടറുടെയും മൊഴി പോലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്.
ഈ മൊഴികളെല്ലാം ദിവ്യക്കെതിരായ വിലപ്പെട്ട തെളിവുകളായി മാറും. മാത്രവുമല്ല, ചാനൽ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ ദിവ്യ തന്നെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.