March 23, 2026

നടൻ മുകേഷ് അറസ്റ്റിൽ; നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

  • October 22, 2024
  • 0 min read
നടൻ മുകേഷ് അറസ്റ്റിൽ; നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ്

റിപ്പോർട്ട്‌ അശ്വതി

നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *