ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം :ചുഴലിക്കാറ്റിന് സാധ്യത:പേര് ദന
കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ കിഴക്കൻ മഴക്കു സാധ്യത
റിപ്പോർട്ട് അനീഷ് മലനാട്
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലെ ചക്രവാതച്ചുഴി നാളെയോടെ ന്യുനമർദമായും ഒക്ടോബർ 22 ന് തീവ്രന്യുനമർദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. വ്യഴാഴ്ചയോടെ ഒഡിഷ – ബംഗാൾ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യത.
ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ്
ഖത്തർ നിർദേശിച്ച ദന (Dana) എന്ന പേരിലാകും അറിയപ്പെടുക.
കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ കിഴക്കൻ മഴക്കു സാധ്യത. കൂടുതലും മലയോര മേഖലയിൽ ലഭിക്കും.




