October 18, 2024

മാവേലിക്കരയിൽ വയോധിക കിണറ്റിൽ വീണു ഫയർഫോഴ്സ് എത്തി രക്ഷിച്ചു

  • October 18, 2024
  • 0 min read
മാവേലിക്കരയിൽ വയോധിക കിണറ്റിൽ വീണു ഫയർഫോഴ്സ് എത്തി രക്ഷിച്ചു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

മാവേലിക്കരയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
പുതിയകാവ് മഞ്ഞാടി അർച്ചനാകാവിൽ മണിയമ്മ (64) ആണ് വ്യാഴാഴ്ച വളുപ്പിന് തൊട്ടടുത്ത വീടായ കാവിൽ മോഹൻദാസിന്റെ വീട്ടിലെ കിണറ്റിൽ വീണത്. വിവരമറിഞ്ഞ് ആറരയോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും ഫയർമാൻമാരായ ലൈജു, നൗഷാദ് എന്നിവർ 15 അടി താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങി റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കരക്കെത്തിക്കുകയായിരുന്നു. കാൽ മുട്ടിനും പാദത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എം.മനോജ് കുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *