November 22, 2024

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ.

  • October 17, 2024
  • 0 min read
ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ.

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്. നേരത്തെയുണ്ടായിരുന്ന 120 ദിവസം സമയപരിധിയാണ് റെയില്‍വേ 60 ദിവസം മാത്രമാക്കി പരിമിതപ്പെടുത്തിയത്. നവംബര്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.അതേസമയം, നവംബര്‍ ഒന്നിന് മുമ്പ് ബുക്ക് ചെയ്ത യാത്രകൾക്ക് പുതിയ നിയമം ബാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു . കൂടാതെ, വിദേശ വിനോദസഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള 365 ദിവസ ബുക്കിങ് പരിധിയിൽ മാറ്റമുണ്ടാകില്ല. പകൽ സമയ എക്‌സ്പ്രസ് ട്രെയിനുകളും ചെറിയ സമയപരിധിയുള്ളതുമായ താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് തുടങ്ങിയവയുടെ ബുക്കിങില്‍ പുതിയ റിസർവേഷൻ നിയമം ബാധകമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *