നാടക,സിനിമ ഗായികയും അഭിനേത്രിയുമായിരുന്ന മച്ചാട്ട് വാസന്തി അന്തരിച്ചു.

നാടക,സിനിമ ഗായികയും അഭിനേത്രിയുമായിരുന്ന മച്ചാട്ട് വാസന്തി അന്തരിച്ചു ‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻകതിരേ…’ മണിമാരൻ തന്നത് പണമല്ല പൊന്നല്ല..തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും..തുടങ്ങി നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ… പി.ജെ.ആന്റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തിക്കോടിയന്റെ നാടകങ്ങൾ എന്നിവയിൽ വാസന്തി അഭിനേത്രിയും ഗായികയുമായിരുന്നു