മഴ പെയ്തപ്പോൾ തുണിയെടുക്കാന്‍ വീട്ടു മുറ്റത്തേക്കിറങ്ങി; മിന്നലേറ്റ് മരിച്ചു

തൃശ്ശൂർ: അങ്കമാലിയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി വിജയമ്മയാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അങ്കമാലി നഗരസഭ കൗൺസിലറായ എ.വി. രഘുവിന്റെ അമ്മയാണ് വിജയമ്മ.ഇന്ന്(ബുധനാഴ്ച്ച) ഉച്ചയ്ക്ക് ശേഷം അങ്കമാലിയിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികൾ എടുക്കാനായി പുറത്തേക്കിറങ്ങിയതായിരുന്നു വിജയമ്മ. അപ്പോഴാണ് മിന്നലേൽക്കുന്നത്.തുടർന്ന് അടുത്തുള്ള ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
റിപ്പോർട്ട്.Hr. സലിം, കാവശ്ശേരി