March 13, 2025

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ

  • March 13, 2025
  • 1 min read
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ

വടക്കഞ്ചേരി: ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 4,95,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) പിടിയിലായത്. വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിൽ വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച വടക്കഞ്ചേരിയിൽ വെച്ച് അനുപമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി മുഹമ്മദിൽ നിന്ന് പണം വാങ്ങിയതായാണ് കേസ്. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതവും മൊതലും നൽകാമെന്ന് പറഞ്ഞ് മുഹമ്മദിൽ നിന്നും പണം വാങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മറ്റു ജില്ലകളിലും അനുപമയ്ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐ മാരായ സി.ബി. മധു, വി. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *