പ്രശസ്ത ദലിത് ചിന്തകന്‍ കെ.കെ.കൊച്ച് അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ.കെ.കൊച്ചു അന്തരിച്ചു, 76 വയസായിരുന്നു. വാർദ്ധക്യസാഹചമായ അസുഖങ്ങൾമൂലം ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. രാജ്യത്തെ കീഴാള ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടി നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത കെ.കെ.കൊച്ചു, പിന്നോക്ക വിഭാഗങ്ങളിൽനിന്നുള്ള ഏറ്റവും ശ്രദ്ധേയ ശബ്ദമായിരുന്നു. 1949 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിൽ ജനനം, ആത്മകഥയായ “ദളിതൻ” അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹത്തെ സമഗ്ര സംഭാവനക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി ആദരിച്ചു.ബുദ്ധനിലേക്കുള്ള ദൂരം, ദേശിയതക്കൊരു ചരിത്രപദം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പദവും കലാപവും സംസ്കാരവും തുടങ്ങിയവ കൊച്ചിന്റെ കൃതികളാണ്. പത്രപ്രവർത്തന മേഖലയിലും കനപ്പെട്ട ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കെ.കെ.കൊച്ചിന് മലയാളത്തിന്റെ വിട, പ്രണാമം.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി