November 21, 2024

മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുത് ആരും

  • October 13, 2024
  • 1 min read
മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുത് ആരും

ഒരു എഫ് ബി പോസ്റ്റ് ആണ് ഇന്നത്തെ എഡിറ്റോറിയലിന് ആധാരം..

റിപ്പോർട്ട്‌ ആർ ജയേഷ്

                                 ജീവിച്ചിരിക്കെ   രണ്ട് ആഗ്രഹങ്ങളാണ്. TP മാധവനെന്ന പ്രതിഭക്ക് ഉണ്ടായിരുന്നത് . ഒന്ന് മകനെ ഒന്ന് കാണണം.  രണ്ട് മോഹൻലാലിനെ ഒന്ന് കാണണം  രണ്ടും സാധിച്ചില്ല. എന്ന് മാത്രമല്ല 4 മണിക്കൂർ പൊതുദർശനത്തിന് വെച്ചിട്ട് സിനിമ മേഖലയിലെ ഒരു പ്രമുഖനെയും അവിടെ കണ്ടില്ല. പത്തനാപുരത്തെിൻ്റെ  R മെഹജാബ് ഒഴികെ.

                                   മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ  ശ്രീ. T .P മാധവൻ വേഷപകർച്ചകൾ അവസാനിപ്പിച്ച് കാലയവനികക്കുള്ളിലേക്ക്  മടങ്ങിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ മരണം മലയാളിക്ക് മുൻപിൽ  ബാക്കിയാക്കുന്ന വലിയ ചിന്തകൾ ഇന്നത്തെ പത്രം വായിച്ചപ്പോൾ  കൂടുതൽ തെളിഞ്ഞു വരുന്നു.
        1935  നവംബർ 7 ന് തിരുവനന്തപുരം വഴുതകാട്ട്  ഗ്രന്ഥക്കാരനും ഡീനുമായിരുന്ന ഡോ. പരമേശ്വര പിള്ളയുടെയും മീനക്ഷിക്കുട്ടിയമ്മയുടെയും മൂന്ന മകനായി ജനനം. 1960 ൽ കൊൽക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയിൽ തൊഴിൽ ജീവിതത്തിന് ആരംഭം. കേരള കൗമുദിയിൽ ബ്യൂറോ ചീഫ്. പിന്നീട് മലയാള സിനിമയിലെ നൂറുകണക്കിന് വേഷങ്ങൾ അവാർഡുകൾ 1994 ൽ അമ്മ ജനറൽ സെക്രട്ടറി. 2016 ൽ സിനിമ രംഗത്തിന് തിരശ്ശീല വീണു . അന്ന് പ്രായം 80 വയസ്സ് . റിട്ടയർമെൻ്റ് ജീവിതം തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ തുടങ്ങിയ അദ്ദേഹം നോക്കാനും കാണാനും ആരോരുമില്ലാതെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കാണപ്പെടുന്നു. കഴിക്കാനും കുടിക്കാനും ഇല്ലാത്ത അവസ്ഥ . ഒടുവിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിപ്പെടുന്നു .
   പിന്നീടങ്ങോട്ട് ഗാന്ധിഭവൻ്റെ ഒരു കാരണവരും ബ്രാൻ്റ് അംബാസഡർ പരിവേഷത്തിൽ എത്തിയിരുന്നു. കോവിഡ് കാലത്ത് ഒരാളെ നെടുംകണ്ടത്തു നിന്നു  എത്തിക്കാൻ പോയ കാലം അദ്ദേഹം അവിടെയുണ്ട്.  അക്കാലത്ത് ഞാൻ കരുതിയിരുന്നത് മക്കളോ കുടുംബമോ ഇല്ലാത്ത ആളായിരിക്കാം മാധവൻ സർ എന്നായിരുന്നു. ഇന്ന് കാലത്ത് പത്രം വയിക്കുന്നത് വരെ. 
 ഭാര്യ ഗിരിജ മരണപെട്ടു. രണ്ട് മക്കൾ ജീവിച്ചിരിപ്പുണ്ട്. മകൻ ബോളിവുഡ് സംവിധായകൻ ആണത്രെ. സഹോദരങ്ങൾ അങ്ങ് അമേരിക്കയിലും പുനെയിലും ഓക്കെയാണ്. 
        500 ൽ അധികം സിനിമകൾ അഭിനയിച്ച വലിയ ഒരു നടന് രണ്ട് മക്കൾ ഉണ്ടായിട്ടും അതും ഗംഭീര ജീവിത സാഹചര്യമുള്ള മക്കൾ ഉണ്ടായിട്ടും 80 -ആം വയസ്സിൽ ഒരു ലോഡ്ജ് മുറിയിൽ പട്ടിണി കിടക്കേണ്ടി വരികയും ഒടുവിൽ ഒരു ഓൾട് ഏജ് ഹോമിൽ ജീവിതത്തിൻ്റെ അവസാന എപ്പിസോഡ്  സ്വയം അഭിനയിച്ച് തീർക്കേണ്ടി വന്നു എന്നത് അത്ഭുതപ്പെടുത്തി. സാദാരണക്കാരുടെ ഇടയിലെ ഇത്തരം സംഗതികൾ നിരന്തരം കണ്ട് പഴകിയ എനിക്ക് ഇതിൽ ലേശം അത്ഭുതവും കൗതുകവും അൽപം ഞെട്ടലും വന്നു എന്നത് സ്വാഭാവിക മായിരിക്കാം അല്ലെ.

   കോവിഡ് കാലത്ത്  തേർഡ് ക്യാമ്പ് എന്ന സ്ഥലത്ത് നിന്ന്  ഒരു മനുഷ്യനെ ഗാന്ധി ഭവനിൽ എത്തിച്ചിരുന്നു. ഭരതന്നൂർ കാരനായ ഒരാൾ പണ്ടെണ്ടോ ഹൈറേഞ്ചിൽ എത്തിയതാണത്രെ. കോവിഡ് മൂലം പണി ഇല്ലാതായി വാടക വീട്ടിൽ നിന്ന് പുറത്തായി  . മകനെയും മകളെയും കണ്ടെത്തി അറിയിച്ചെങ്കിലും  അവർ എത്തിയില്ല അവർക്ക് വേണ്ടെത്രെ .  ഒടുവിൽ ഗാന്ധിഭവനിൽ ഒരു വർഷത്തോളം കഴിഞ്ഞ് രോഗം മൂർച്ചിച്ചപ്പോൾ ഗാന്ധിഭവനിൽ നിന്ന് എന്നെ വിളിച്ചറിയിച്ചു തീരെസുഖമില്ല എന്ന് . അവിടെ ഉണ്ടായിരുന്ന ഒരേയൊരു കോൺടാക്ട് നമ്പർ എൻ്റെതായിരുന്നു എന്ന് അവർ പറഞ്ഞു . വീണ്ടും മകനെയും മകളെയും വിളിച്ചെങ്കിലും ആരും എത്തിയില്ല . ഒരു മാസത്തിന് ശേഷം വീണ്ടും വിളി വന്നു  അത് മരണവർത്ത പറയാൻ ആയിരുന്നു. ബോഡി അടക്കുന്നതിന്  എത്തണം എന്ന് അറിയിച്ചു. 150 കിലോമീറ്റർ സഞ്ചരിച്ച് എത്തുക എന്നത് എനിക്ക് ചിന്തിക്കാവുന്നതായിരുന്നില്ല. പ്രശ്നം അതല്ലല്ലോ ഞാൻ എന്ത് ചെയ്യും. ഒടുവിൽ 18 - ആമത്തെ അടവ് മകനെയും മകളെയും വീണ്ടും വിളിച്ചു അൽപം ഭീഷണി കൂടി മുഴക്കി മൃതശരീരം ഏറ്റു വങ്ങിയില്ലെങ്കിൽ  നിയമനടപടി എന്നൊക്കെ ഒന്ന് വിരട്ടി നോക്കി കാര്യം നടന്നു. തിരുവനന്തപുരത്തോ മറ്റോ ആണ്   ആ മനുഷ്യനെ സംസ്കരിച്ചത്. അദ്ദേഹത്തിൻ്റെ പേരും  ആധാറിൻ്റെ കോപ്പിയും  ഫോട്ടോയുമൊക്കെ ഇപ്പോഴും കൈയ്യിലുണ്ട് .  
    പറഞ്ഞ് വന്നത്   ഒരാൾ സെലിബ്രിട്ടിയും മറ്റൊരാൾ നാട്ടിൽ കൂലി പണിയെടുത്ത് നടന്ന ഒരു സാധാരണക്കാരനും  ക്ലൈമാക്സ് രണ്ട് പേർക്കും ഒരുപോലെ തന്നെ ഒരാൾ രണ്ടര വർഷം മുന്നേ പൂർത്തിയാക്കി എന്ന് മാത്രം .
      ഗാന്ധി ഭവൻ ഒരു നിലയിൽ ഒരു വലിയ സ്ഥാപനമാണ്.  ഒരേ പോലെ അവസ്ഥയുടെയും  അതേ പോലെ പ്രതീക്ഷയുടെയും . 

“മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതാരും “

പരേതരുടെ ആത്മാവിന് നിത്യശാന്തി
ശുഭദിനം

ഇതാണ് ഈ പോസ്റ്റ്..

ഷാനുവിൻ്റെ പോസ്റ്റ് ചിന്തക്ക് വകനൽകുന്നതാണ്.. എങ്കിലും സമ്പത്ത് കാലത്ത് നടൻ ഭാഷയിൽ പറഞാൽ ആയ കാലത്ത് ഭാര്യക്കും മക്കൾക്കും കൊടുക്കുന്ന പരിഗണനയും സ്നേഹവുമാണ് അന്ത്യകാലങ്ങളിൽ പ്രതിഫലിക്കുക …
പിന്നെ സിനിമാരംഗം …വന്നവഴിയും സ്നേഹബന്ത ങ്ങളും മറക്കാത്തവർ വംശ നാശം സംഭവിച്ച ഇടം.. ഇന്ന് സംസ്കാരവും കൈമോശം വന്നവർ എന്ന് ജനം കൂക്കിവിളിക്കുമ്പോൾ ആരും വരാതിരുന്നത് നന്നായി.. ആർ. മെഹജാബ്..മനുഷ്യത്വം കൈമുതലുള്ള സാമൂഹിക സ്വത്താണ്..അദ്ദഹത്തിന് വന്നേ മതിയാകൂ…അങ്ങിനെയുള്ളവരാണ് യഥാർത്ഥ താരമാകേണ്ടത് …
R.Jayesh
Malanadu tv Inthia

@highlight R Mehajab Krm Rahiya Thasmi Mehajabeen #ststephenscollege #malayalamcinema Navya nair fans club Soniya Malhaar Nithin K Pillai St.Stephen’s College Pathanapuram

Leave a Reply

Your email address will not be published. Required fields are marked *