ഒബ്രോയ് ഗ്രൂപ്പ് കേരളം വിട്ടു:കേരളത്തിൻറെ ടൂറിസം മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ:സന്ദീപ് വാര്യർ

3 പ്രൊജക്ടുകളുമായി 92 ൽ കേരളത്തിൽ വന്ന ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ശൃംഖലകളിൽ ഒന്നായ ഒബ്രോയ് ഗ്രൂപ്പ് കേരളം വിട്ടു. കൊച്ചിയിലെ ട്രെയിഡൻ്റ് ഹോട്ടലും കുമരകത്തെ ലക്ഷ്വറി ക്രൂയിസ് വെസ്സൽ ആയ വൃന്ദയും ഇവരുടേതായിരുന്നു. ഏറ്റവുമധികം ഉത്തരേന്ത്യൻ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിച്ചിരുന്ന ഗ്രൂപ്പ് കേരളം വിടുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.
ഒബ്രോയി കേരള ഹോട്ടൽസ് ആൻ്റ് റിസോർട്ട്സ് എന്ന കമ്പനി സർക്കാരുമായി സംയുക്ത സംരംഭമായാണ് തേക്കടി , കുമരകം പ്രോജക്ടുകളിൽ 92 ൽ 300 കോടി നിക്ഷേപം ഇറക്കിയത്. എന്നാൽ കുമരകം പാതിരാമണൽ പ്രോജക്ട് സിപിഎം കൊടികുത്തി ഇല്ലാതാക്കി. തേക്കടി പ്രൊജക്റ്റും സർക്കാർ ചുവപ്പു നാടയിൽ കുടുങ്ങി. ഈ രണ്ടു പ്രോപ്പർട്ടികളും ഇപ്പോൾ കാടുപിടിച്ചു കിടക്കുകയാണ്.
ഇതേ കാലഘട്ടത്തിൽ രാജസ്ഥാനിൽ നാലോളം പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഒബ്രോയ് ഗ്രൂപ്പ് തുടങ്ങിയത്. ഇന്ന് രാജസ്ഥാന്റെ ടൂറിസം എത്രത്തോളം വളർന്നു , അതിൽ ഒബ്രോയ് ഗ്രൂപ്പിന്റെ സംഭാവന എത്രത്തോളമുണ്ട് എന്ന് പരിശോധിച്ചാൽ കേരള ടൂറിസത്തിന്റെ നഷ്ടം മനസ്സിലാകും.
ഒബ്രോയ് ഗ്രൂപ്പിന്റെ 20% ഓഹരി റിലയൻസിന്റേതാണ് . കേരളത്തിലെ സംഭവിച്ച നഷ്ടം കനത്തതാണ്. കേരളത്തിൻറെ ടൂറിസം മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ.