അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ മനാഫിനെതിരെ കേസ്

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് നടപടി. ലോറിയുടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്തൽ, കലാപ ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് മനാഫിനുമേൽ ചുമത്തിയിരിക്കുന്നത്. അർജുൻ്റെ കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.