കൊല്ലത്ത് വാഹനാപകടത്തിൽ പന്തളം സ്വദേശിനികളായ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം .
വഹാനാപകടത്തിൽ അമ്മയ്ക്കും, മകൾക്കും ദാരുണ അന്ത്യം.ഇന്നലെ രാത്രിയാണ് രണ്ട് ജീവനെടുത്ത ദാരുണമായ അപകടം സംഭവിച്ചത്. നിലമേലിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ അതേ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴുത്തുകയായിരുന്നു.ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ (21) ആണ് മരിച്ചത്, ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു. പത്തനംതിട്ട പന്തളം മങ്ങാരം സ്വദേശികളാണ് ഇരുവരും ,ഇന്നലെ രാത്രിയാണ് രണ്ട് ജീവനെടുത്ത ദാരുണമായ അപകടം സംഭവിച്ചത്,ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ ഇരുവരെയും എതിർ ദിശയിൽ എത്തിയ മറ്റൊരു കാറും ഇടിച്ച് തെറിപ്പിച്ചു. സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറി ഇറങ്ങി , അതേസമയം അപകടത്തിന് ശേഷം ഇടിച്ചിട്ട കാർ നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്കൂട്ടർ, ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
റിപ്പോർട്ട് അനീഷ് ചുനക്കര




