ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലാകാൻ സാധ്യത
ദീപ ദാസ് മുൻഷി കേരളത്തിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം കേരളത്തിൽ വച്ചുതന്നെയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.കോൺഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനം ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാൻ ഇന്ന് തന്നെ നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിലും കേരളത്തിലുമായി പുരോഗമിക്കുന്നതിനിടെ, ഹൈക്കമാൻഡിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവരാനിരിക്കുകയാണ്. നേതൃമാറ്റവും മുന്നണി രാഷ്ട്രീയവും ശക്തമായി ചർച്ചയാകുന്ന സാഹചര്യത്തിൽ ദീപാ ദാസ് മുൻഷിയുടെ വരവ് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.




