May 10, 2026

പിണറായി വിജയൻപ്രതിപക്ഷ നേതാവായേക്കും:PB യോഗത്തിൽ സന്നദ്ധത അറിയിച്ചേക്കുമെന്ന് റിപ്പോർട്ട്‌

  • May 10, 2026
  • 0 min read
പിണറായി വിജയൻപ്രതിപക്ഷ നേതാവായേക്കും:PB യോഗത്തിൽ സന്നദ്ധത അറിയിച്ചേക്കുമെന്ന് റിപ്പോർട്ട്‌

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎമ്മിൽ നിർണായക രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നതിനിടെ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാർട്ടി പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അദ്ദേഹം സന്നദ്ധത അറിയിച്ചേക്കാമെന്നാണ് സൂചന.സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള നേതാവായ പിണറായി വിജയനെ പ്രതിപക്ഷ നിരയിൽ ഇറക്കുന്നതിലൂടെ സംഘടനയെ ശക്തിപ്പെടുത്താനും നിയമസഭയിൽ ശക്തമായ പ്രതിരോധം ഉയർത്താനുമാണ് സിപിഎം നീക്കമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റെ ചർച്ചകൾക്ക് ശേഷമാകും.

Leave a Reply

Your email address will not be published. Required fields are marked *