May 10, 2026

വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും: കെസി വേണുഗോപാൽ സംഘടനാ സെക്രട്ടറി:അന്തിമ തീരുമാനം നാളെ :സോണിയ ഗാന്ധി

  • May 10, 2026
  • 0 min read
വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും: കെസി വേണുഗോപാൽ സംഘടനാ സെക്രട്ടറി:അന്തിമ തീരുമാനം നാളെ :സോണിയ ഗാന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിൽ സജീവമായിരിക്കെ നിർണായക നീക്കങ്ങളുമായി സോണിയ ഗാന്ധി. മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകാൻ പാടില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് നേതൃത്വം മുന്നോട്ട് പോകുന്നതെന്നാണു സൂചന. ഇതിന്റെ ഭാഗമായി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുള്ള ധാരണ ശക്തമായതായി ദേശീയ തലത്തിലെ കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.അതേസമയം കെ സി വേണുഗോപാൽ സംഘടനാ സെക്രട്ടറിയായി തന്നെ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ രാഹുൽ ഗാന്ധിയുടെയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖേയുടെയും അഭിപ്രായങ്ങളിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് സോണിയ ഗാന്ധി സ്വീകരിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.ഇന്ന് സോണിയ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമായി നിർണായക ചർച്ച നടത്തും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, പാർട്ടി ഏകോപനം, നേതൃത്വ പ്രശ്നങ്ങൾ എന്നിവ ചർച്ചയാകുമെന്നാണ് സൂചന.അന്തിമ തീരുമാനം നാളെ എഐസിസി പ്രസിഡന്റ് ഖാർഖേ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഡൽഹി കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *