മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു: മായാവതിയെപോലെ അപ്രത്യക്ഷമാകും; ഒരു വർഷം മുന്നേ പ്രവചിച്ച് ജ്യോതിഷ പ്രമുഖൻ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ. നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാൾ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന മമതയുടെ സുവർണ്ണകാലം അവസാനിച്ചതായും, വരാനിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് അധികാരം നഷ്ടമാകുമെന്നും വർഷങ്ങൾക്കുമുൻപേയുള്ള വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.യുപിയിൽ ബിഎസ്പിയും മായാവതിയും എങ്ങനെയാണോ പ്രസക്തി നഷ്ടപ്പെട്ട് രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടത്, സമാനമായ സാഹചര്യം മമതയെയും കാത്തിരിക്കുന്നു എന്നായിരുന്നു പ്രവചനം. അധികാരത്തിന്റെ ഉച്ചസ്ഥായിയിൽ നിന്ന് ദീദി നിശബ്ദമായ പതനത്തിലേക്ക് നീങ്ങുകയാണെന്ന് റാവു നിരീക്ഷിച്ചിരുന്നു.




