പുനലൂർ സ്വദേശിയും റിസോർട്ട് ജീവനക്കാരനുമായ 26 കാരൻ നീന്തലറിയാതെ കോട്ടയത്ത് ആറ്റിൽ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചു:ഒരാളെ രക്ഷപ്പെടുത്തി
*കോട്ടയത്ത് കുടമാളൂർ ചാമത്ര തടിമില്ലിന് സമീപം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ പുനലൂർ സ്വദേശിയായ യുവാവാണ് മുങ്ങി മരിച്ചത്. പുലിക്കുട്ടിശ്ശേരിയിലെ റിസോർട്ടിലെ ജീവനക്കാരനായ പുനലൂർ സ്വദേശി ഷാഹുദ്ദീൻ (26) ആണു മരിച്ചത്.ഷാഹുദ്ദീനും സുഹൃത്ത് പ്രിൻസ് ജോർജും ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. രണ്ടു പേർക്കും നീന്തലറിയില്ലായിരുന്നു. നാട്ടുകാർ ചങ്ങാടം ഇട്ടുകൊടുത്ത് പ്രിൻസ് ജോർജിനെ കരക്ക് എത്തിച്ചെങ്കിലും ഷാഹുദ്ദീനെ രക്ഷിക്കാനായില്ല.അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡ് മെംബർ ആശ ഷിബു അറിയിച്ചതിന് പിന്നാലെ കോട്ടയം യൂണിറ്റിലെ അഗ്നിരക്ഷാസേന എത്തി. തുടർന്ന് സ്കൂബ ഡൈവർ ആയ അഖിൽ എസ്കൃഷ്ണൻ ഒരു മണിക്കൂറോളം വെള്ളത്തിൽ തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.




