May 9, 2026

ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

  • May 9, 2026
  • 0 min read
ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.അപ്സര തീയറ്ററിന സമീപത്തെ രഹസ്യ ഗോഡൗണില്‍ ഇറക്കുന്നതിനിടയിലാണ് അറുപത് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായി. പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്‍ദേവ്, രാജേഷ്, പ്രബേഷണല്‍ എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുണ്‍, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂറില്‍ നിന്നുമാണ് ഇവ കൊണ്ടു വന്നത്. ബെലേറോ പിക്കപ്പ് വാൻ ഉടമ, ഗോഡൗണ്‍ ഉടമ എന്നിവര്‍ക്കെതിരെയയും പോലീസ് കേസെടുത്തു.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *