May 8, 2026

തൃശ്ശൂരിൽ ലോറി ക്കടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

  • May 7, 2026
  • 0 min read
തൃശ്ശൂരിൽ ലോറി ക്കടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

തൃശൂർ മുണ്ടുപാലം ജംഗ്ഷനിൽ സ്കൂട്ടർ യാത്രിക ലോറികയറി മരിച്ചു. അവിണിശ്ശേരി സ്വദേശി വടൂകുറ്റിൽ ശ്രീനിവാസ് ഭാര്യ ദേവിക (36) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടം. ഒരേദിശയിൽ പോകുന്നതിനിടെ ലോറിക്കു അടിയിലേക്ക് സ്കൂട്ടർ യാത്രിക വീഴുകയായിരുന്നു. ഗുരുതരപരിക്കേറ്റ യാത്രികയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *