May 8, 2026

ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി:രണ്ടുപേർക്ക് ഗുരുതര പരിക്ക്

  • May 6, 2026
  • 0 min read
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി:രണ്ടുപേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ :ചെങ്ങന്നൂരിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി.എം സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ പെരളശേരിയിൽ ആണ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറിയത്.കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഒരു സ്കൂട്ടറും ബുള്ളറ്റും പൂർണമായി തകർന്നിട്ടുണ്ട്.രാവിലെ ഏഴുമണിയോടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രികരായ ഡോൺ ഫിലിപ്പ്, അജയ് എന്നിവരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ അജയ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കെഎസ്ആർടിസി ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *