May 5, 2026

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി

  • May 5, 2026
  • 0 min read
യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണിഎല്ലാം മണ്ടന്മാരാണ്, തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയാണ് യുഡിഎഫ്. അവരെ കുറിച്ച് കൂടുതൽ എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു.ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എം.എം. മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാര വടംവലിയാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്നും ജനങ്ങൾ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *