സിപിഎം വിരുദ്ധ വോട്ടുകൾ എല്ലാം ഗുണം ചെയ്തത് കോൺഗ്രസിന് : രാജീവ് ചന്ദ്രശേഖർ
സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം ബിജെപിക്ക് നേടാനായില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു .ഈ തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിട്ടത് ഏകദേശം 10–12 സീറ്റുകളാണെങ്കിലും, ആ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.അതേസമയം, കോൺഗ്രസ് സ്ഥാനത്ത് മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. സിപിഎം വിരുദ്ധ വോട്ടുകൾ എല്ലാം പോയത് കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു തെരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിവെക്കുന്നതായാണ് വിലയിരുത്തൽ.




