കണ്ണൂരിൽ പിതാവ് മകനെ വെട്ടിക്കൊന്നു
കണ്ണൂർ ചെറുപുഴയിൽ പിതാവ് മകനെ വെട്ടിക്കൊന്നു..പെരിങ്ങാല സ്വദേശിയായ സനിൽ (46) ആണ് കൊല്ലപ്പെട്ടത്.ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. കുടുംബത്തിനുള്ളിൽ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം നടന്നത്.മകനെ വെട്ടിക്കൊന്ന പിതാവ് രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




