വിമർശനത്തിന് പിന്നാലെ നടപടി: പ്രശാന്ത് IAS ന് വീണ്ടും സസ്‌പെൻഷൻ
എൻ. പ്രശാന്ത് IASനെ വീണ്ടും സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാത്രി പുറത്തിറക്കിയ ഉത്തരവിലാണ് നടപടി.സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതാണ് പുതിയ നടപടിക്ക് കാരണമെന്ന് വ്യക്തമാക്കുന്നു.നിലവിൽ സസ്‌പെൻഷനിലായിരുന്ന പ്രശാന്ത് IASയ്‌ക്കെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി.മുൻ IAS ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലാണ് പ്രശാന്ത് നായർ IAS സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.സർക്കാർ ഉദ്യോഗസ്ഥർക്കുള്ള സംസാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.സംസാര സ്വാതന്ത്ര്യം ലഭിച്ചാൽ പല മേഖലകളിലും വലിയ മാറ്റങ്ങൾ സാധ്യമാകുമെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിൽ കമ്മീഷൻ അടിസ്ഥാനത്തിലുള്ള അഴിമതി നടക്കുന്നതായും ആരോപിച്ചു.പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും അദ്ദേഹം വിമർശനം ശക്തമാക്കിയിരുന്നു.



