മാവേലിക്കര പിഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചു
*മാവേലിക്കര പിഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരൻ വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (55) ആണ് മരിച്ചത്കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ബിനു വർഗീസ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ തലവേദന കലശലായിരുന്നു. ഇതേത്തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രക്തസമ്മർദമാണ് കാരണമെന്ന് കരുതിയെങ്കിലും മരുന്നുകൾ നല്കിയിട്ടും തലവേദന കുറയാതിരുന്നത് കാരണം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.ഭാര്യ: മേരി കുളനട വാലിൽ കുടുംബാംഗമാണ്. മക്കൾ: ഫേബ മറിയം ബിനു, ഹെബ മറിയം ബിനു. സംസ്കാരം പിന്നീട്.
റിപ്പോർട്ട് അനീഷ് ചുനക്കര




