May 8, 2026

വേനൽ മഴയ്ക്ക ഒപ്പം ആലിപ്പഴം

  • April 24, 2026
  • 0 min read

ഉഷ്ണതരംഗത്തിന് ആശ്വാസമേകി എത്തിയ വേനൽമഴ ചങ്ങനാശേരി നിവാസികൾക്ക് സമ്മാനിച്ചത് അപൂർവ്വ കാഴ്ച.കനത്ത മഴയ്‌ക്കൊപ്പം പ്രദേശത്തെ വിവിധയിടങ്ങളിൽ ആലിപ്പഴം വീണത് കൗതുകമുണർത്തി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായാണ് വൈകുന്നേരത്തോടെ മഴ എത്തിയത്.ശക്തമായ കാറ്റോടും ഇടിയോടും കൂടി ആരംഭിച്ച മഴയ്ക്കൊപ്പമാണ് ഐസ് കഷണങ്ങൾ അഥവാ ആലിപ്പഴങ്ങൾ പതിച്ചത്.മുറ്റത്തും ടെറസ്സിലും വീണ ആലിപ്പഴങ്ങൾ പെറുക്കിയെടുക്കാൻ കുട്ടികളടക്കം നിരവധി പേരാണ് ആവേശത്തോടെ എത്തിയത്.പലരും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

Leave a Reply

Your email address will not be published. Required fields are marked *