April 22, 2026

സംസ്‌ഥാനത്ത് ആദ്യമായി അനസ്തീസിയയിൽ എം ഡി നേടിയ ഡോ. മേരി ജോർജ് (94) അന്തരിച്ചു.

  • April 20, 2026
  • 1 min read

കോട്ടയം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലായും, അനസ്തീസിയ ഡിപ്പാർട്മെന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും, പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായിരുന്ന പരേതനായ ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബിന്റെ ഭാര്യയാണ്.വേളൂർ മണപ്പുറം കുടുംബാംഗമാണ് മേരി ജോർജ്.സംസ്കാരം ബുധനാഴ്ച (22-04-2026) ഉച്ചയ്ക്ക് 2 മണിക്ക്‌ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വൈകുന്നേരം 03:30ന് പാമ്പാടി ഈസ്‌റ്റ് സെന്റ് മേരിസ് ചെറിയ പള്ളിയിൽ.ഭൗതികശരീരം ബുധനാഴ്ച രാവിലെ 06:30ന് ഗാന്ധിനഗറിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

കോട്ടയം മെഡിക്കൽ കോളജ് അനസ്‌തീസിയ വിഭാഗത്തിലെ ആദ്യ പ്രഫസറായിരുന്ന മേരി ജോർജ്, ഡിപ്പാർട്‌മെന്റ് മേധാവിയായ ആദ്യ വനിതയുമാണ്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി സേവനം ചെയ്‌തിട്ടുണ്ട്.സിഎംസി വെല്ലൂരിൽ നിന്ന് എംബിബിഎസ് നേടിയ ഡോ. മേരി ജോർജ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് എംഡി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *