മോദി ഭീകരവാദിയാണെന്നും ഒരു നുണയനാണെന്നും കഴിഞ്ഞ 12 വർഷമായി രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഖാർഗെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിളിച്ചെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. താൻ നേരിട്ടല്ല മോദി ഭീകരവാദിയാണെന്ന് പറഞ്ഞതെന്നും, പകരം പ്രധാനമന്ത്രി ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ‘ഭീതിപ്പെടുത്തുന്നു’ എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തമാക്കി.തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാർഗെയുടെ പ്രസ്താവന വന്നത്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് മോദി ഭയപ്പെടുത്തുകയാണെന്ന് ഖാർഗെ പിന്നീട് വിശദീകരിച്ചു.

