കണ്ണീരോടെ മുരളി; സിനിമാ ലോകത്തെയും ബിസിനസ്സ് മേഖലയെയും ഞെട്ടിച്ച് ‘വെള്ളം’ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ’
വെള്ളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിർമ്മാതാവ് മുരളി, തന്റെ ജീവിതം തകർത്തത് സിനിമാ മേഖലയിലെയും ബിസിനസ്സിലെയും അടുത്ത സുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് പുറത്തുവിട്ട വീഡിയോ മലയാളികളെ ഒന്നടങ്കം വേദനിപ്പിക്കുകയാണ്.
7 കോടിയുടെ ബാധ്യതയും, വിശ്വാസവഞ്ചനയും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.ബിസിനസ്സിലെ തട്ടിപ്പുകൾ, സിനിമയിൽ അറിവില്ലാത്തവർ സംവിധായകരെന്ന് പറഞ്ഞ് പറ്റിച്ചത്, കടക്കാരുടെ ഭീഷണി തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. തോട്ടട സ്വദേശി അഖിലേഷ്, നോട്ടറി സതീശൻ എന്നിവരെ ബിസിനസ്സ് നഷ്ടങ്ങളുടെ പേരിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൂടാതെ, ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയിലെ സംവിധായകർക്കെതിരെയും, അഭിലാഷ് പിള്ള, വിഷ്ണു തുടങ്ങിയവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉയർത്തുന്നു. അവസാനമായി, പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രം കാണാൻ കാത്തുനിൽക്കാതെ താൻ വിടവാങ്ങുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

