അഖില കേരള കാവ്യ നാട്യ കലാ പുരസ്കാരം: കലാമണ്ഡലം ഡോ. റെസി ഷാജി ദാസിന്

പുൽപ്പള്ളി: ശ്രീ ചിത്തിര തിരുനാൾ ഇന്റർനാഷണൽ കൾച്ചറൽ ആൻഡ് സ്പിരിച്വൽ സൊസൈറ്റി 2026 വർഷത്തേക്ക് ഏർപ്പെടുത്തിയ അഖില കേരള കാവ്യ നാട്യ കലാ പുരസ്കാരത്തിന് കലാമണ്ഡലം ഡോ. റെസി ഷാജി ദാസ് അർഹയായി. പുൽപ്പള്ളി – ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രയിലെ നൃത്താധ്യാപികയായ ഇവർക്ക് 2026 മെയ് 27-ന് കവടിയാർ കൊട്ടാരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പത്മശ്രീ അശ്വതി തിരുനാൾ തമ്പുരാട്ടി പുരസ്‌കാരം സമ്മാനിക്കും. ബി.ജെ.പി പുൽപ്പള്ളി മണ്ഡലം പ്രസിഡന്റും ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റുമായ പുൽപ്പള്ളി കാര്യപാതികുന്ന് കാരക്കാട് കെ.ഡി. ഷാജിദാസിന്റെ ഭാര്യയാണ് റെസി. മാളവിക, അനൗഷ്ക എന്നിവരാണ് മക്കൾ.

