ഒരിടത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു, മറ്റൊരിടത്ത് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

ചെങ്ങന്നൂർ *മുളക്കുഴയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ചു**ചെങ്ങന്നൂരിൽ .**കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു
റിപ്പോർട്ട് :അനീഷ് ചുനക്കര.
ചെങ്ങന്നൂർ പുത്തൻവീട്ടിൽ പടിക്കു സമീപം വാഹന അപകടം. കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികർക്ക് ഗുരുതര പരിക്ക്.ചെങ്ങന്നൂർ മുളക്കഴ സെഞ്ചുറി ജംഗ്ഷനിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം.10 മണിക്ക് സംഭവം. സെഞ്ചുറി ജംഗ്ഷനിൽ വെച്ച് ബൈക്കുകൾ തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പോലീസ് പരിശോധനയും ഇല്ലാത്തതും അമിതവേഗതയും ജംഗ്ഷനുകളിലെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് പ്രാഥമിക നിഗമനം.പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം പുനഃസ്ഥാപിച്ചു.


