കാറും കെ എസ് ആർ ടി സി യും ബസ്സുകളും കൂട്ടിയിടിച്ചു:ആരുടെയും പരുക്ക് ഗുരുതരമല്ല
ആലപ്പുഴ:ചെങ്ങന്നൂർ പുത്തൻവീട്ടിൽ പടിക്ക് സമീപം ഇന്ന് കാറും കെ എസ് ആർ ടി സി യും (KSRTC) ബസ്സും തമ്മിൽ കൂട്ടിയിടിച്ച അപകടം സംഭവിച്ചു.അപകടത്തിൽ ഉൾപ്പെട്ടവർക്കൊന്നും ഗുരുതര പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. ചെറിയ പരുക്കുകളോടെ ചിലരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തെ തുടർന്ന് (MC റോഡ്) വഴി വാഹനഗതാഗതം കുറച്ചുനേരം തടസപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


