May 8, 2026

‘അമ്പലപ്പുഴയിൽ ജി സുധാകരൻ അട്ടിമറി വിജയം നേടും’പ്രാദേശിക UDF നേതൃത്വം

  • April 13, 2026
  • 1 min read
‘അമ്പലപ്പുഴയിൽ ജി സുധാകരൻ അട്ടിമറി വിജയം നേടും’പ്രാദേശിക UDF നേതൃത്വം

അലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിൽ മുൻമന്ത്രി G. സുധാകരൻ വൻ തിരിച്ചുവരവ് നടത്തി അട്ടിമറി വിജയം നേടുമെന്ന് പ്രാദേശിക (UDF) നേതൃത്വം വിലയിരുത്തുന്നു.പ്രദേശത്ത് ശക്തമായ ആന്റി-ഇൻകംബൻസി തരംഗം നിലനിൽക്കുന്നുവെന്നും, വോട്ടർമാരുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും UDF നേതാക്കൾ പറയുന്നു. പ്രത്യേകിച്ച് യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള വോട്ടർമാരിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്.മണ്ഡലത്തിലെ വികസന വിഷയങ്ങൾ, തൊഴിലവസര കുറവ്, പ്രാദേശിക പ്രശ്നങ്ങൾ എന്നിവയെ ചൂണ്ടിക്കാട്ടിയാണ് UDF പ്രചരണം ശക്തമാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലം അമ്പലപ്പുഴയിൽ അതിശയിപ്പിക്കുന്ന തരത്തിലാകാമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *