April 11, 2026

ആംബുലൻസ്-ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്, രോഗിയും ആശുപത്രിയിൽ

  • April 11, 2026
  • 0 min read
ആംബുലൻസ്-ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്, രോഗിയും ആശുപത്രിയിൽ

കൊല്ലം :രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.​ശനിയാഴ്ച എബനേസർ സ്കൂൾ ഭാഗത്തുനിന്നും നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നു.​അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നിട്ടുണ്

Leave a Reply

Your email address will not be published. Required fields are marked *