April 11, 2026

പോലീസുകാരുടെ സമയോചിതമായ ഇടപെടൽ രണ്ട് ജീവൻ രക്ഷിച്ചു

  • April 11, 2026
  • 1 min read

വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വാർട്ടേഴ്‌സിൽ ഭർത്താവുമായി താമസിക്കുന്ന ഒരു സത്രീ പലപ്പോഴും തൃശൂർ വനിത പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണയെ വന്നുകണ്ട് തൻറെ മാനസിക ബുദ്ധിമുട്ടുകൾ അറിയിച്ചിരുന്നു. പോലീസ് ഓഫീസർ പലപ്പോഴും ആ സ്ത്രീയെ ആശ്വസിപ്പിച്ചും ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള നിർദ്ദേശങ്ങൾ നൽകിയും സമാധാനപെടുത്തുകയും ഡിപാർട്ട്മെൻറ് നൽകുന്ന കൗൺസിലിങ്ങിനായും ആവശ്യമെങ്കിൽ ഡോക്‌ടറെ കാണുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. പിന്നീട് ഫോണിൽ വിളിക്കുമ്പോഴെല്ലാം ഇപ്പോൾ കുഴപ്പമില്ല മാഡം എന്നാണ് എന്നറിയിച്ചിരുന്നത്. ഇന്ന് (10.5.2026) ഉച്ചകഴിഞ്ഞ് സബ് ഇൻസ്പെക്ടർ അപർണ്ണയ്ക്ക് അപ്രതീക്ഷിതമായി സത്രീയുടെ ഒരു വീഡിയോ കോൾ വരികയും വീഡിയോവിൽ ജീവത്യാഗത്തിന് ശ്രമിക്കുന്ന സ്ത്രീയുടെ ദൃശ്യം കണ്ടതോടെ അപർണ്ണ ഉടൻ വീഡിയോ കട്ട് ചെയ്ത് വിയ്യൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്‌തു.വിവരമറിഞ്ഞ വിയ്യൂർ സ്റ്റേഷൻ എസ് എച്ച് ഒ നിമിഷ് ത്രിപാഠി ഐ പി എസ്, സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്‌കുമാർ എന്നിവരുടെ നിർദ്ദേശത്തിൽ ഉടൻതന്നെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ട‌ർ സജീവും സിവിൽ പോലീസ് ഓഫീസർ മനോജും ചേർന്ന് ഒരു മിനിറ്റിനുള്ളിൽ ക്വാർട്ടേഴ്‌സിൽ എത്തുകയും ചെയ്തു.മുകളിൽ നിന്നും രക്ഷിച്ച് കിടത്തിയ ഭർത്താവിനേയും നിലത്ത് കിടന്നു പിടയുന്ന സ്ത്രീയേയുമാണ് അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത്. ഉടൻതന്നെ സ്ത്രീയെ ഭർത്താവുമായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോലീസ് വാഹനത്തിൽ എത്തിക്കുകയും ചെയ്തു‌. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്‌തതായും ഡോക്ടർ അറിയിക്കുകയും ചെയ്‌തു. നിലവിൽ ഐ സി യൂവിൽ തുടരുന്ന സ്ത്രീയ്ക്കുവേണ്ട കൌൺസിലിങ്ങിനും മറ്റു ചികിത്സകൾക്കും വേണ്ട നർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണ ആശുപത്രിയിലെത്തി സ്ത്രീയെ ആശ്വസിപ്പിക്കുകയും ചെയ്തു.ഓർക്കുക – ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമാർഗ്ഗമല്ല. നിങ്ങളുടെ മാനസി ബുദ്ധിമുട്ടുകൾക്ക് കൌൺസിലിങ്ങ് സഹായത്തിനായി തൃശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 04872 420720

Leave a Reply

Your email address will not be published. Required fields are marked *