April 11, 2026

ഓവര്‍ടേക്ക് ചെയ്തതിൽ തര്‍ക്കം; നടുറോഡിൽ കെ എസ് ആർ റ്റി സി ബസ് തടഞ്ഞ് കയ്യേറ്റം, ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു

  • April 11, 2026
  • 1 min read
ഓവര്‍ടേക്ക് ചെയ്തതിൽ തര്‍ക്കം; നടുറോഡിൽ കെ എസ് ആർ റ്റി സി ബസ് തടഞ്ഞ് കയ്യേറ്റം, ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു

എറണാകുളം ആലുവയിൽ കാറിനെ മറികടക്കുന്നതിനിടെ ബൈക്കിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് KSRTC ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കൾ ഹെൽമറ്റ് കൊണ്ട് മർദിച്ചു. പരിക്കേറ്റ അടൂർ ഡിപ്പോയിലെ ജീവനക്കാരായ ശ്യാംകുമാർ, പ്രവീൺ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ആലുവയിൽ നിന്ന് അടൂരിലേക്കുള്ള സര്‍വീസിനിടെയാണ് സംഭവം. ബസ് മഹിളാലയം കവല പിന്നിട്ടപ്പോൾ, ഒരു കാറിനെ മറികടക്കാൻ ശ്രമിച്ചു. എതിരെ വന്ന ബൈക്കിന് മുന്നിൽ ബസ് പെട്ടെന്ന് ബ്രേക്കിട്ടു. ഈ ബൈക്കിലെ യുവാക്കളാണ് KSRTC ജീവനക്കാരെ മര്‍ദിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ, കുട്ടമശ്ശേരിയിലായിരുന്നു ആക്രണം. സംഭവത്തിന് പിന്നാലെ ബസിനെ പിന്തുടര്‍ന്ന യുവാക്കൾ ഹെൽമറ്റ് കൊണ്ട് ഡ്രൈവറെ എറിഞ്ഞു. എന്നാൽ, കമ്പിയിൽ തട്ടിയതിനാൽ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല. യുവാക്കളാകട്ടെ, ബസിനെ പിന്തുടര്‍ന്ന് ബൈക്ക് കുറുകെ നിര്‍ത്തിയാണ് തല്ലിയത്. അടൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കായംകുളം സ്വദേശി ശ്യാംകുമാര്‍, കണ്ടക്ടര്‍ ശാസ്താംകോട്ട സ്വദേശി പ്രവീൺ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടക്ടറുടെ മുഖത്തും കണ്ണിനും പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *