നടൻ ദേവനെ കൂകിവിളിച്ച് LDF-UDF പ്രവർത്തകർ’ഭാരത് മാതാ കീ ജയ്’ വിളിച്ച് ദേവൻ :കിറ്റിൽ പ്രതിഷേധം ശക്തം
ത്രിശൂർ :വിഷു കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ നടൻ Devanക്കെതിരെ LDF-ഉം UDF-ഉം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തെത്തിയ ദേവനെ പ്രവർത്തകർ കൂകിവിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി.ഇതിനിടെ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ദേവൻ പ്രതികരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഗോഡൗണിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അതേസമയം ഗോഡൗണിന് സമീപമുള്ള വീട്ടിൽ ഉണ്ടായിരുന്ന ദേവന് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. വീടിന്റെ താഴെ LDF-UDF പ്രവർത്തകർ കൂട്ടം കൂടി പ്രതിഷേധം തുടരുകയും ചെയ്തു.സംഭവം രാഷ്ട്രീയമായും വലിയ വിവാദമായി മാറിയിരിക്കുകയാണ്.




