March 30, 2026

കൈരളി ടിവി റിപ്പോര്‍ട്ടര്‍ അഖിലിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പത്രപ്രവര്‍ത്തക യൂണിയന്‍

  • March 30, 2026
  • 0 min read

കൈരളി ടിവി റിപ്പോര്‍ട്ടര്‍ അഖിലിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം. യുഡിഎഫ് പ്രവര്‍ത്തകര്‍ സമീപനാളില്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവായിരിക്കുകയാണെന്ന് ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളില്‍, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് അണികളെ യുഡിഎഫ് കയറൂരി വിട്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്ക് കുതിരകയറാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് ചോദ്യം ചോദിക്കുന്നതിന് സമീപത്തേയ്ക്ക് പോയപ്പോഴായിരുന്നു കൈരളി ടി വി റിപ്പോര്‍ട്ടര്‍ അഖില്‍ ടി എസിന് യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇടുക്കി രാജകുമാരിയിലായിരുന്നു സംഭവം. പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മറ്റുമാധ്യമപ്രവര്‍ത്തകരും പ്രശ്നത്തില്‍ ഇടപെട്ടു. ഒടുവില്‍ യുഡിഎഫ് നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *