AI യ്ക്ക് നിയന്ത്രണങ്ങളുമായി കേന്ദം

രാജ്യത്ത് AI വേഗത്തിലുള്ള വ്യാപനത്തോടൊപ്പം അതിന്റെ ദുരുപയോഗ സാധ്യതകളും ഉയരുന്ന സാഹചര്യത്തിൽ, പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി പുതിയ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു. ഡീപ്‌ഫേക്ക് വീഡിയോകൾ, വ്യാജവാർത്തകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിൽ AI വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി.ഇത്തരത്തിലുള്ള വെല്ലുവിളികൾ നേരിടാൻ വ്യക്തമായ നിയമപരമായ ചട്ടക്കൂട് ഇല്ലാത്തത് വലിയ ആശങ്കയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ഐ.ടി. നിയമങ്ങൾ AI അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ മതിയായതല്ലെന്നും കമ്മിറ്റി വിലയിരുത്തി
