March 30, 2026

പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളാണ് പി.കെ ശശിയും,താനുമെന്ന് ഡോ ശശി തരൂര്‍ എം.പി. രണ്ടുപേരും അതില്‍ പരാജയപ്പെട്ടെന്നും ശശി തരൂര്‍

  • March 30, 2026
  • 0 min read

ഒറ്റപ്പാലം : പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളാണ് പി.കെ ശശിയും,താനുമെന്ന് ഡോ ശശി തരൂര്‍ എം.പി. രണ്ടുപേരും അതില്‍ പരാജയപ്പെട്ടെന്നും ശശി തരൂര്‍ പറഞ്ഞു.ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.കെ ശശിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍.പേരില്‍ മാത്രമല്ല ഞങ്ങള്‍ തമ്മില്‍ സാമ്യം. അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കകത്ത് ജനാധിപത്യത്തിന് വേണ്ടി വാദിച്ചു. അദ്ദേഹം നല്ല കഷ്ടപ്പെട്ട് ജനാധിപത്യത്തിന് വേണ്ടി വാദിച്ചു. ഞാനും എന്റെ പാര്‍ട്ടിക്കകത്ത് അത് ചെയ്തിരുന്നത് നിങ്ങള്‍ക്കറിയാമല്ലോ. രണ്ടാളും പരാജയപ്പെട്ടു. പക്ഷേ എന്റെ പാര്‍ട്ടി എന്നെ പരിഗണിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ നമ്മുടെ അടുത്തേക്ക് അയച്ചു തന്നു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മാറി – തരൂര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *