March 30, 2026

വിശദീകരണവുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ

  • March 30, 2026
  • 0 min read

മ​ല​പ്പു​റം: ജില്ലയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ വിശദീകരണവുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ. നിലവിൽ ജില്ലയിൽ ഗാർഹിക പാചകവാതക ദൗർലഭ്യമില്ലെന്നും ലഭ്യതയെക്കുറിച്ച് ആർക്കും യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും കളക്ടർ അറിയിച്ചു. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓയിൽ ഏജൻസികളുടെയും അടിയന്തര യോഗം കളക്ടറുടെ നേതൃത്വത്തിൽ ചേർന്നു.ബുക്ക് ചെയ്തിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും ബന്ധപ്പെട്ട ഏജൻസികൾ വഴി യാതൊരു തടസ്സവും കൂടാതെ ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. വിതരണത്തിൽ എന്തെങ്കിലും ക്രമക്കേടുകളോ കാലതാമസമോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം അ​നു​സ​രി​ച്ച് ആ​ശു​പ​ത്രി​ക​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ കാ​ന്റീ​നു​ക​ള്‍, സ്‌​കൂ​ള്‍ കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ള്‍, ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍, സു​ഭി​ക്ഷ ഹോ​ട്ട​ല്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കി ആ​വ​ശ്യ​ക​ത​യു​ടെ നൂ​റ് ശ​ത​മാ​ന​വും റെ​സ്റ്റോ​റ​ന്റു​ക​ള്‍, സ​ര്‍ക്കാ​ര്‍/​ത​ദ്ദേ​ശ കാ​ന്റീ​നു​ക​ള്‍, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​നി​റ്റു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കി​ച്ച​നു​ക​ള്‍ എ​ന്നി​വ​ക്ക് ആ​വ​ശ്യ​ക​ത​യു​ടെ 40 ശ​ത​മാ​ന​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക്രൈ​സി​സ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ഓ​യി​ല്‍ ക​മ്പ​നി​ക​ള്‍ക്കും ഏ​ജ​ന്‍സി​ക​ള്‍ക്കും ക​ര്‍ശ​ന നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഗാ​ര്‍ഹി​ക പാ​ച​ക വാ​ത​ക​ത്തി​ന്റെ ദു​രു​പ​യോ​ഗം, പൂ​ഴ്ത്തി​വെ​പ്പ്, ക​രി​ഞ്ച​ന്ത തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, പൊ​ലീ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന തു​ട​ര​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ എ.​ഡി.​എം സി.​എ​സ്. രാ​ജേ​ഷ്, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ എ.​എ​സ്. ബീ​ന, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ ഋ​തു​രാ​ജ്, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം സെ​യി​ല്‍സ് ഓ​ഫി​സ​ര്‍ ശ്രീ​കാ​ന്ത് കു​മാ​ര്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ അ​ദാ​നി ക​മ്പ​നി മാ​നേ​ജ​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍, ഹോ​ട്ട​ല്‍ ആ​ന്‍ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

Leave a Reply

Your email address will not be published. Required fields are marked *